Tuesday, August 10, 2010

ഒരു തിരിച്ചുപോക്ക്....

അല്പം നേരത്തെ എത്തിയെന്ന് തോന്നുന്നു …കഴിഞ്ഞ പ്രാവശ്യം പോകുമ്പോള്‍ ഏതോ ഭാഗ്യം കൊണ്ട് ട്രെയിന്‍ കിട്ടിയതാണ് .ബാംഗ്ലൂര്‍ ലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകമായ ട്രാഫിക്‌ കില്‍ പെട്ട് കഴിഞ്ഞ പ്രാവശ്യം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ കന്യാകുമാരി എക്സ്പ്രസ്സ്‌ പോകാന്‍ തയ്യാറായി നില്കുന്നു …കാര്യമായ ബാഗ്‌ ഇലാതത് കൊണ്ട് അപ്പോള്‍ വണ്ടിയില്‍ ഓടികയരുവാന്‍ സാദിച്ചു ..എന്നാല്‍ …ഇപ്പോള്‍ അത് നടക്കില്ല ന്നു അറിയാം .ബാംഗ്ലൂരില്‍ നിന്നു പടിചിറങ്ങുകയാണ് .തിരിച്ച ഇവിടെക് വരുംമെന്നു ഉറപ്പ് ഇല്ല ,അത് കൊണ്ട് തനെ ഒരുപാട് ലഗ്ഗജ് ഉണ്ട് .അല്പം നേരത്തെ എത്യെന്നു കരുതി കുഴപ്പം ഒന്നും ഇല്യാ ലോ.ഇനിയും 45 മിനിറ്റ് കൂടെ ഉണ്ട് ട്രെയിന്‍ എത്താന്‍ ..പ്ലാറ്റ്ഫൊമില്‍ റെയില്‍വേ ട്രാക്കില്‍ നോക്കി ഇരിക്കുമ്പോള്‍ അറിയാതെ കണ്ണ് നിറയുന്നു ….മനസ്സില്‍ എന്തോ ഒരു വിങ്ങല്‍ ..എന്തിനു വേണ്ടി ????

ട്രെയിനുകള്‍ വന്നും പോയിയും കൊണ്ടിരിക്കുന്നു ..അത് പോലെ മനസ്സില്‍ പല ചിന്തകളും …..
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ കരുതിയിരുന്നില്ല തിരിച്ചുപോകിനു ഇത്രയും വേദനയുണ്ടായിരിക്കും എന്ന് …കേരളത്തിന്‌ പുറമേ പോയി പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ബാംഗ്ലൂര്‍ നെ ഇത്രയും സ്നേഹിക്കുമെന്നു കരുതിയില്ല …ഒരു വര്‍ഷം കൊണ്ട് എന്തെലാം കാര്യങ്ങള്‍ ???പഠിക്കുക മാത്രമായിരുന്നില്ല …ജീവിക്കുക ആയിരുന്നില്ലേ ഞാന്‍ !!!

വീട്ടില്‍ നിന്നും മാറി പരിച്ചയമിലാത്ത കുറച്ചുപേരുടെ കൂടെ ഒരു ക്ലാസ്സില്‍ ,ഒരു വീട്ടില്‍ ,ഒരു റൂമില്‍ …”Chak de India”എന്ന് പറഞ്ഞു കളിയാകുമെങ്ങിലും യഥാര്‍ത്ഥത്തില്‍ ഒരു ഇന്ത്യ മൊത്തം തനെ ഉണ്ടായിരുന്നു അവടെ ..പല സ്ഥലങ്ങളില്‍ നിന്നും പല രീതിയിലും സൌഗര്യങ്ങളിലും വളര്‍ന്നവര്‍ …ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും കൂടിയായിരുന്നു തുടക്കം …പക്ഷെ പതുക്കെ പതുക്കെ എല്ലാവരും പരസ്പരം അന്ഗീകരികാന്‍ തുടങ്ങീ …ഒരികളും ഒരു ഹോസ്റ്റല്‍ ജീവിതം ആയിരുന്നില്ല അത് ..ഒരു വീട് , അതില്‍ ഒരേ പ്രായമുള്ള 9 പേര് ,എപോഴോ എല്ലാവരും പരസ്പരം മനസിലാകാന്‍ ശ്രമിച്ചു തുടങ്ങീ ..മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ പരിഗണിക്കാന്‍ തുടങ്ങീ …അങ്ങനെ അത് ഒരു കുടുംബം ആയി മാറി ..SSCMS കുടുംബം ..എല്ലാ വീടുകളിലെയും പോലെ ഇവടെയും ഇടക്കെ അഭിപ്രായ ഭിന്നതഗളും വഴകുകളും ഉണ്ടായിരുന്നു …എന്നാലും എന്തെങ്ങിലും തീരുമാനം എടുകുന്നെങ്ങില്‍ എല്ലാവര്ക്കും ഒരു അഭിപ്രായ മായിരിക്കും ..അതാണ്‌ ഞങ്ങളെ ഞങ്ങള്‍ ആകുന്നതും ..അതിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ എല്ലാവരുംo കൂടെ film production exam ബഹിഷ്കരിച്ചത് ..പിന്നെയും എത്ര എത്ര കാര്യങ്ങള്‍…..പിറന്നാള്‍ ആഗോഷങ്ങളും,പുതുവത്സര ആഗോഷവും ,വിഷു ഉം എലാം….

“സമയം എത്രയായി ” എന്നാ ചോദ്യം കേടിട്ടാണ് ചിതയില്‍ നിന്നുണര്‍ന്നത് നോക്കുമ്പോള്‍ 65വസസ്സു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ്..കന്നടയില്‍ ആണ് ചോദിച്ചത്..അത്കൊണ്ട് തനെ ആദ്യം ഒന്ന് പകച്ചു..സമയം പറഞ്ഞു കൊടുതപോള്‍ അവരുടെ മുഘത് ഒരു നിമിഷം കണ്ണുകള്‍ ഉടക്കി…പ്രായം തോന്നുന്നുന്ടെങ്ങിലും അവരുടെ കണ്ണുകലില് അവിസ്വസനീയമായ ഒരു തിളക്കം..അവര്‍ സന്തോഷവതിയാണ്..ഒരുപാട് ജീവിതം കണ്ടവരാണ് അവര്‍,ഒരുപാട് അനുഭവങ്ങളും ഉണ്ടായി കാണും…എന്നിട്ടും ഒരികളും ജീവിതം മടുതിട്ടില്ലന്നു അവരുടെ കണ്ണുകളില്‍ നോകിയാല്‍ മനസിലാകും ..ജീവിതത്തെ ഒരുപാട് സ്നേഹിക്കുന്നതിന്റെ തിളക്കമാണ് അവരുടെ കണ്ണുകളില്‍ …ഇത്രയും വയസ്സായ അവരുടെ കണ്ണുകളിലെ തിളകതിന്റെ പകുതി പോലുമില്ല തന്റെ കണ്ണില്‍ എന്നാ സത്യം മനസിനെ വലാതെ അസ്വസ്ഥമാക്കി..വെറും 23 വര്‍ഷം കൊണ്ട് മടുത്തുവോ ഈ ജീവിതം ? അതോ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടി ഒടുവില്‍ മരവിച്ചതാണോ? അറിയില്ല…തന്റെ ബാഗില്‍ നിന്ന് കണ്ണാടി എടുത്ത് സ്വന്തം കണ്ണുകളെ ഒന്നുകൂടെ വിലയിരുത്തി..സ്യെരിയാണ്‌ ..ആ സ്ത്രീയുടെ കണ്ണിന്റെ തിളക്കമില്ല തന്റെ കണ്ണുകളില്‍ ..എന്തോ ഒരു മൂഗതയുടെ നിഴല്‍ മൂടിയിരിക്കുന്നു തന്റെ കണ്ണുകളില്‍.

വീണ്ടും ചിന്തകള്‍ കാട്കയറുന്നു ..വെറും ചിന്ത എന്ന് പറയാനാകില …ട്രെയിനുകള്‍ വന്നും പോയികൊണ്ടും ഇരിക്കുന്നു…ട്രെയിന്‍ മുന്നോട്ട് പോകുമ്പോള്‍ മനസ്സ് പിന്നോട്ടേക്ക് ആണ് സഞ്ചരിക്കുനത്..എത്ര വേഗമാണ് ബാംഗ്ലൂര്‍ ആയി അടുത്തത്!!!