Wednesday, August 10, 2011

"Remember those days that we innocently went through together.....
 having each other....
we complete the puzzle of friendship....
But....
Everything Ends In A Fraction Of Second. "

Monday, August 8, 2011

ഒരു FRIENDSHIP DAY ആഗോഷം

           Friendship day എന്ന്  വിളിച്ചു  എല്ലാ  സുഹൃത്തുക്കളും ആഘോഷിക്കുന്ന ആ ദിവസം, അരുതെന്ന്  ആവര്‍ത്തിച്ചു  പറഞ്ഞിട്ടും  മനസ്സ്  എന്റെ  കലാലയ  ജീവിതത്തിലേക്ക്  തിരിച്ചുപോകുവാന്‍  വെമ്പുന്നു ...അറിയില്ല എന്തുകൊണ്ടെന്ന് ,ഒരികലും ഓര്‍മ്മികാന്‍ പോലും ഇടവരരുത് എന്ന് ആഗ്രഹിച്ച പല മുഖങ്ങളും എന്റെ മനസ്സില്‍  തെളിഞ്ഞു  വരുന്നു ...ഇനി ഒന്നിച്ചു ഇല്ലാന്ന് പറഞ്ഞു വലിച്ചെറിഞ്ഞ  പല  ബന്ധങ്ങളും  അവ  എന്നില്‍  ഉണ്ടാക്കിയ  മുറിവുകളും  അവരോടൊപ്പം ഉണ്ടായിരുന്ന നല്ല നിമിഷങ്ങളും ഓര്‍മകളും  എല്ലാം എന്നെ  ഇന്ന്  വല്ലാതെ  അസ്വസ്ഥമാക്കുന്നു ...അത്കൊണ്ട്  ഞാന്‍  എഴുതട്ടെ ...ഒരിക്കല്‍  ഒരേ  മനസ്സോടെ  നടന്നിരുന്ന ,പരസ്പരം ഒത്തിരി ഒത്തിരി സ്നേഹിച്ചിരുന്ന ,സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചുണ്ടായിരുന്ന ,ഒടുക്കം  എന്തിനെന്നു  പോലും പറയാതെ  എന്നെ ഒറ്റപെടല്‍ എന്നാ കൂരാകൂരിരുട്ടിലെക്ക് വലിച്ചെറിഞ്ഞ എന്റെ പ്രിയ  കൂട്ടുകാര്‍ക്ക് , സ്നേഹത്തോടെ ......   
     ഡിഗ്രി ക്ക് പഠിച്ചിരുന്ന കാലം,അന്നത്തെ ഒരു friendshipday ആഘോഷമാണ് ഇപ്പോള്‍ ഓര്‍മയില്‍ നിറയെ..ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞു പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ തന്നെ ഞങ്ങള്‍ സുഹൃത്തുക്കള്‍ 2 ഗ്രൂപ്പ്‌ ആയി പിരിഞ്ഞു...ആണ്‍കുട്ടികള്‍ ഒരു ഗ്രൂപ്പ്‌ പെണ്‍കുട്ടികള്‍ വേറെ ഗ്രൂപ്പ്‌, അതുവരെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്ന,ഒന്നിച്ചു കോളേജില്‍ വരികയും പോവുകയും ചെയ്തിരുന്ന ഞങ്ങള്‍ നേരില്‍ കണ്ടാല്‍ വഴക്ക്‌ എന്ന അവസ്ഥയിലായി..ആദ്യമൊക്കെ തമാശ ആയി എടുതിരുന്നങ്ങിലും ക്ലാസ്സിലെ വഴക്കുകള്‍ കൂടി വന്നപ്പോള്‍ ഒടുക്കം അധ്യാപകരും മറ്റുകുട്ടികളും ചോദിക്കാന്‍ തുടങ്ങി...ഒരു ഞായര്‍ ദിവസം ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരുപോലെ പ്രിയപ്പെട്ട chengu sir ഞങ്ങള്‍ പെണ്‍കുട്ടികളെ കോളേജില്‍ വിളിച്ചു ഒരു സന്ധിസംഭാഷണത്തിന്  വരെ ശ്രമം നടത്തി...എന്നാല്‍ ഒരു തരത്തിലും വിട്ടുകൊടുക്കില്ല എന്ന വാശിയില്‍ ആയിരുന്നു രണ്ടു പക്ഷവും.ആണ്‍കുട്ടികള്‍ ഞങ്ങളോട്  ദേഷ്യം തീര്‍ക്കാന്‍  ജൂനിയര്‍ പെണ്‍കുട്ടികളും ആയി ചങ്ങാത്തം ആയി, സ്വതവേ അല്‍പസ്വല്‍പ്പം കുശുമ്പും അത്യാവശ്യം 'possessiveness' ഉം ഉള്ള ഞങ്ങള്‍ക്ക്  അത്  അത്യാവശ്യത്തിനു അധികം ആയിരുന്നു.അങ്ങനെ എങ്ങനെ പരസ്പരംപണി കൊടുക്കും എന്ന്  ആലോചിച്ചു തലപുകകുന്ന ആ സമയത്താണ് ആരോ Friendship Day കുറിച്ച് പറയുന്നത്..ഇത് തന്നെ പറ്റിയ  അവസരം എന്ന് ഉറപ്പിച്ചു ഞങ്ങള്‍ Friendship Day ആഗോഷികാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌  അറിഞ്ഞത്  Friendship Day വരുന്നത് ഞായര്‍ ദിവസം ആണെന്ന്..ഞായര്‍ ദിവസം ആഗോഷിച്ചാല്‍ എങ്ങനെ അവന്മാരുടെ മുന്നില്‍ ആളാകും?വീണ്ടും ആലോജന ആയി, അപോഴാണ്‌ വേറെ ഒരു സന്തോഷ വാര്‍ത്ത കൂടെ ഓര്‍മയില്‍ വന്നത്..Shyma യുടെ പിറന്നാള്‍ വരുന്നതും ആ ആഴ്ചയില്‍ തന്നെ,അതും ഇട ദിവസം.അങ്ങനെ ഞങ്ങള്‍ പിറന്നാലും Friendship Day യും ഒരുമിച്ച് ആഗോഷികാന്‍ തീരുമാനിച്ചു.കോളേജ് മാറി പോയ Shyma യെ വിളിച്ചുവരുത്തി അതിഗംബീരമായി തന്നെ friendship Day യും ഒപ്പം പിറന്നാളും ആഗോഷിച്ചു,അതും ഞങ്ങളുടെ എതിര്കക്ഷികളുടെ മുന്നില്‍ വച്ച്..പോരഞ്ഞിട്ട് ജൂനിയര്‍ ആയ ആസാദ്‌ , ശിവകാന്ത് എന്നിവര്‍ക്ക് ഞങ്ങളുടെ വക Friendship Band ഉം കേട്ടികൊടുത്തു..കേക്ക് മുറിക്കലും ആഗോഷവും എല്ലാം കഴിഞ്ഞപ്പോള്‍ shanu വിന്റെ വക ഒരു ഡയലോഗ്, "എന്നാലും അത്രക്ക് വേണ്ടായിരുന്നു അല്ലെ ". പെട്ടെന്ന് എല്ലാരുടെയും മുഖം ഒന്ന്  മങ്ങി.പിന്നെ നോക്കുമ്പോള്‍ ഇതാണോ ഇത്ര വല്യ കാര്യം എന്ന്  വിധം രാകേഷ് ന്റെ മുഖത്തു ഒരു പുച്ചഭാവവും, എന്നിട്ട് ഒരു കൂസലും ഇല്ലാതെ അവന്മാരെല്ലാം വീണ്ടും ജൂനിയര്‍ പെണ്‍കുട്ടികളുടെ അടുത്തേക്ക് നടന്നു......അതോടെ ആ പ്രയത്നവും പാഴ് വേല ആയി, വെറുതെ കുറച്ചു പൈസ കൈയീന്നു പോയത് നഷ്ട്ടം..അന്ന്  ഈ FRIENDSHIP DAY കണ്ടുപിടിച്ചവനെ കൈയില്‍ കിട്ടിയിരുന്നേല്‍......