Thursday, April 25, 2013


U hurt me & then U say sorry...
But u hurt again.
U say u love me..then u show some love..
Then ignore me again.
U treat me just as a Toy...which u need wen u r bored..
Then u throw away.
Just like a thing that u pick up in need...only in need..
Then u find it useless.
But my heart pains each time I see u happy with someone else...
because I Still want u to be happy with Me.
JUST WANT U TO BE ONLY MINE!

Monday, July 16, 2012

“Anyone who says sunshine brings happiness has never danced in the rain”

It's Raining...... The 'Garden city' witnessed the season's first heavy showers...I LOVE RAIN...Sometimes it's really nice to be wet in Rain... alone...in the midst of darkness...It has got  strong healing power...The power to wipe out the filth in our mind...The power of solace...and now I CAN FEEL IT.......!!!




                                                         

Sunday, March 18, 2012

I still find each day too short for all the thoughts I want to think, all the walks I want to take, all the places I want to visit, and all the friends I want to see. 

Sunday, September 18, 2011

ഒരു പ്രണയ സാക്ഷാത്കാരം

 
                                    
                            അവള്‍ എന്‍റെ കൂട്ടുകാരി ആയിരുന്നു, ഒരുകാലത്ത് എന്‍റെ ഉറ്റ സുഹൃത്ത്.സ്കൂള്‍ കാലഘടത്തില്‍ നിന്നും ജീവിതത്തിന്‍റെ തിരക്കുകള്‍ക്കും എന്തെല്ലാമോ നേടാനുള്ള പാച്ചലിനും ഇടയില്‍ എവിടെയോ കളഞ്ഞു പോയ എന്‍റെ കൂടുകാരി.വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ എന്‍റെ മൊബൈല്‍ നമ്പര്‍ തേടിപിടിച് വിളിച്ചിരിക്കുന്നു.പുതിയ സുഹൃതുകല്കും പരിജിതര്‍ക്കും ഇടയില്‍ എനിക്ക് അവളുടെ സ്വരം തിരിച്ചറിയുക എന്നത് അല്പം ദുഷ്കരം തന്നെ ആയിരുന്നു.അത്കൊണ്ട് തന്നെ ആദ്യം ഒന്ന് പതറി. പിന്നീട് അവള്‍ സ്വയം പേര് പറഞ്ഞു പരിജയം പുതുക്കിയപ്പോള്‍ ഒരു നിമിഷം സ്വയം നിന്ദിച്ചു...തിരിച്ചറിയാന്‍ കഴിയാഞ്ഞതിനല്ല, അവളെ മറന്നുപോയത്തിനു :(
വളരെ കാലം കൂടി അവളോട സംസാരിച്ചപ്പോള്‍ മനസ്സിന് വല്ലാത്ത സന്തോഷം, ഒപ്പം അവള്‍ അറിയിച്ച വാര്‍ത്ത എന്‍റെ സന്തോഷം ഇരട്ടിപിച്ചു...അവളുടെ പ്രണയം ഒത്തിരി കാലത്തെ കാത്തിരിപ്പിന് ശേഷം സാക്ഷത്കരികാന്‍ പോകുന്നു, ഒന്നും രണ്ടും വര്‍ഷത്തെയല്ല മറിച് പതിമൂന്നു വര്‍ഷത്തെ പ്രണയം...ഒടുവില്‍ എല്ലാ എതിര്‍പ്പുകളെയും തോല്പിച്ചുകൊണ്ട് ഏവരുടെയും അനുഗ്രഹത്തോടെ അവര്‍ ഒന്നാകാന്‍ പോകുന്നു...അവളെ നേരില്‍ കാണുന്നില്ലന്കിലും ആ മനസിലെ സന്തോഷവും ആശ്വാസവും ആ വാകുകളില്‍ നിന്നും എനിക്ക് മനസ്സിലാകാന്‍ സാധിച്ചു.അവള്‍ ഫോണ്‍ വച്ചതിനു ശേഷവും  ഞാന്‍ അവളെപറ്റി തന്നെയാണ് ചിന്തിച്ചിരുന്നത് ..
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്നേ അവള്‍ അവനെ കണ്ടുമുട്ടിയത്, ഇപ്പോഴും ഞാന്‍ അത് ഓര്‍ക്കുന്നു.വേനലവധിക്ക് സ്കൂള്‍ അടച്ച ദിവസം ആയിരുന്നു അന്ന്.അതില്‍പിന്നെ അവര്‍ പരിജയപെട്ടതും അടുത്തതും എല്ലാം എനിക്ക് ഇപ്പോഴും നല്ലത്പോലെ ഓര്‍മയുണ്ട്.പിന്നീട് ആ പ്രണയത്തിന്‍റെ പേരില്‍ അവള്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളും...പിന്നീട് എപ്പോഴോ ഞാന്‍ അവളുമായുള്ള അടുപ്പം കുറഞ്ഞു...ഒന്നും തന്നെ അറിയാതെയായി ..എന്നാല്‍ ഇന്ന് അവള്‍ വിളിച്ചിട്ട് കല്യാണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം കരുതിയില്ല അത് പതിമൂന്നു വര്ഷം മുന്നേ തുടങ്ങിയ ആ പ്രണയത്തിന്‍റെ വിജയം ആണെന്ന്...
ഒത്തിരി വെവലാതികള്‍ക്കും പ്രസനങ്ങള്‍ക്കും ഇടയില്‍ ഒരു നല്ല വാര്‍ത്ത അറിയിച്ച അതും മനസ്സിന് ഒത്തിരി ഒത്തിരി സന്തോഷം നല്‍കുന്ന ഈ വാര്‍ത്തക്ക് അല്പം കൂടുതല്‍ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാന്‍ ഇത് എന്‍റെ ബ്ലോഗില്‍ ചേര്‍ക്കുന്നു...ഒപ്പം ഇത് വായിക്കുന്ന എല്ലാവരും ഒരു നിമിഷം മനസ്സുകൊണ്ട് അവള്‍ക്കും അവരുടെ പ്രണയത്തിനും മംഗളം നേരുംമെന്നും വിശ്വസിക്കുന്നു ..
എന്‍റെ കൂടുകാരിക്ക് എല്ലാവിധ മംഗളങ്ങളും ഒപ്പം എന്‍റെ പ്രാര്‍ത്ഥനയും....

Wednesday, August 10, 2011

"Remember those days that we innocently went through together.....
 having each other....
we complete the puzzle of friendship....
But....
Everything Ends In A Fraction Of Second. "

Monday, August 8, 2011

ഒരു FRIENDSHIP DAY ആഗോഷം

           Friendship day എന്ന്  വിളിച്ചു  എല്ലാ  സുഹൃത്തുക്കളും ആഘോഷിക്കുന്ന ആ ദിവസം, അരുതെന്ന്  ആവര്‍ത്തിച്ചു  പറഞ്ഞിട്ടും  മനസ്സ്  എന്റെ  കലാലയ  ജീവിതത്തിലേക്ക്  തിരിച്ചുപോകുവാന്‍  വെമ്പുന്നു ...അറിയില്ല എന്തുകൊണ്ടെന്ന് ,ഒരികലും ഓര്‍മ്മികാന്‍ പോലും ഇടവരരുത് എന്ന് ആഗ്രഹിച്ച പല മുഖങ്ങളും എന്റെ മനസ്സില്‍  തെളിഞ്ഞു  വരുന്നു ...ഇനി ഒന്നിച്ചു ഇല്ലാന്ന് പറഞ്ഞു വലിച്ചെറിഞ്ഞ  പല  ബന്ധങ്ങളും  അവ  എന്നില്‍  ഉണ്ടാക്കിയ  മുറിവുകളും  അവരോടൊപ്പം ഉണ്ടായിരുന്ന നല്ല നിമിഷങ്ങളും ഓര്‍മകളും  എല്ലാം എന്നെ  ഇന്ന്  വല്ലാതെ  അസ്വസ്ഥമാക്കുന്നു ...അത്കൊണ്ട്  ഞാന്‍  എഴുതട്ടെ ...ഒരിക്കല്‍  ഒരേ  മനസ്സോടെ  നടന്നിരുന്ന ,പരസ്പരം ഒത്തിരി ഒത്തിരി സ്നേഹിച്ചിരുന്ന ,സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചുണ്ടായിരുന്ന ,ഒടുക്കം  എന്തിനെന്നു  പോലും പറയാതെ  എന്നെ ഒറ്റപെടല്‍ എന്നാ കൂരാകൂരിരുട്ടിലെക്ക് വലിച്ചെറിഞ്ഞ എന്റെ പ്രിയ  കൂട്ടുകാര്‍ക്ക് , സ്നേഹത്തോടെ ......   
     ഡിഗ്രി ക്ക് പഠിച്ചിരുന്ന കാലം,അന്നത്തെ ഒരു friendshipday ആഘോഷമാണ് ഇപ്പോള്‍ ഓര്‍മയില്‍ നിറയെ..ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞു പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ തന്നെ ഞങ്ങള്‍ സുഹൃത്തുക്കള്‍ 2 ഗ്രൂപ്പ്‌ ആയി പിരിഞ്ഞു...ആണ്‍കുട്ടികള്‍ ഒരു ഗ്രൂപ്പ്‌ പെണ്‍കുട്ടികള്‍ വേറെ ഗ്രൂപ്പ്‌, അതുവരെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്ന,ഒന്നിച്ചു കോളേജില്‍ വരികയും പോവുകയും ചെയ്തിരുന്ന ഞങ്ങള്‍ നേരില്‍ കണ്ടാല്‍ വഴക്ക്‌ എന്ന അവസ്ഥയിലായി..ആദ്യമൊക്കെ തമാശ ആയി എടുതിരുന്നങ്ങിലും ക്ലാസ്സിലെ വഴക്കുകള്‍ കൂടി വന്നപ്പോള്‍ ഒടുക്കം അധ്യാപകരും മറ്റുകുട്ടികളും ചോദിക്കാന്‍ തുടങ്ങി...ഒരു ഞായര്‍ ദിവസം ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരുപോലെ പ്രിയപ്പെട്ട chengu sir ഞങ്ങള്‍ പെണ്‍കുട്ടികളെ കോളേജില്‍ വിളിച്ചു ഒരു സന്ധിസംഭാഷണത്തിന്  വരെ ശ്രമം നടത്തി...എന്നാല്‍ ഒരു തരത്തിലും വിട്ടുകൊടുക്കില്ല എന്ന വാശിയില്‍ ആയിരുന്നു രണ്ടു പക്ഷവും.ആണ്‍കുട്ടികള്‍ ഞങ്ങളോട്  ദേഷ്യം തീര്‍ക്കാന്‍  ജൂനിയര്‍ പെണ്‍കുട്ടികളും ആയി ചങ്ങാത്തം ആയി, സ്വതവേ അല്‍പസ്വല്‍പ്പം കുശുമ്പും അത്യാവശ്യം 'possessiveness' ഉം ഉള്ള ഞങ്ങള്‍ക്ക്  അത്  അത്യാവശ്യത്തിനു അധികം ആയിരുന്നു.അങ്ങനെ എങ്ങനെ പരസ്പരംപണി കൊടുക്കും എന്ന്  ആലോചിച്ചു തലപുകകുന്ന ആ സമയത്താണ് ആരോ Friendship Day കുറിച്ച് പറയുന്നത്..ഇത് തന്നെ പറ്റിയ  അവസരം എന്ന് ഉറപ്പിച്ചു ഞങ്ങള്‍ Friendship Day ആഗോഷികാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌  അറിഞ്ഞത്  Friendship Day വരുന്നത് ഞായര്‍ ദിവസം ആണെന്ന്..ഞായര്‍ ദിവസം ആഗോഷിച്ചാല്‍ എങ്ങനെ അവന്മാരുടെ മുന്നില്‍ ആളാകും?വീണ്ടും ആലോജന ആയി, അപോഴാണ്‌ വേറെ ഒരു സന്തോഷ വാര്‍ത്ത കൂടെ ഓര്‍മയില്‍ വന്നത്..Shyma യുടെ പിറന്നാള്‍ വരുന്നതും ആ ആഴ്ചയില്‍ തന്നെ,അതും ഇട ദിവസം.അങ്ങനെ ഞങ്ങള്‍ പിറന്നാലും Friendship Day യും ഒരുമിച്ച് ആഗോഷികാന്‍ തീരുമാനിച്ചു.കോളേജ് മാറി പോയ Shyma യെ വിളിച്ചുവരുത്തി അതിഗംബീരമായി തന്നെ friendship Day യും ഒപ്പം പിറന്നാളും ആഗോഷിച്ചു,അതും ഞങ്ങളുടെ എതിര്കക്ഷികളുടെ മുന്നില്‍ വച്ച്..പോരഞ്ഞിട്ട് ജൂനിയര്‍ ആയ ആസാദ്‌ , ശിവകാന്ത് എന്നിവര്‍ക്ക് ഞങ്ങളുടെ വക Friendship Band ഉം കേട്ടികൊടുത്തു..കേക്ക് മുറിക്കലും ആഗോഷവും എല്ലാം കഴിഞ്ഞപ്പോള്‍ shanu വിന്റെ വക ഒരു ഡയലോഗ്, "എന്നാലും അത്രക്ക് വേണ്ടായിരുന്നു അല്ലെ ". പെട്ടെന്ന് എല്ലാരുടെയും മുഖം ഒന്ന്  മങ്ങി.പിന്നെ നോക്കുമ്പോള്‍ ഇതാണോ ഇത്ര വല്യ കാര്യം എന്ന്  വിധം രാകേഷ് ന്റെ മുഖത്തു ഒരു പുച്ചഭാവവും, എന്നിട്ട് ഒരു കൂസലും ഇല്ലാതെ അവന്മാരെല്ലാം വീണ്ടും ജൂനിയര്‍ പെണ്‍കുട്ടികളുടെ അടുത്തേക്ക് നടന്നു......അതോടെ ആ പ്രയത്നവും പാഴ് വേല ആയി, വെറുതെ കുറച്ചു പൈസ കൈയീന്നു പോയത് നഷ്ട്ടം..അന്ന്  ഈ FRIENDSHIP DAY കണ്ടുപിടിച്ചവനെ കൈയില്‍ കിട്ടിയിരുന്നേല്‍...... 

Sunday, July 3, 2011

ഇത് എന്റെ ലോകം

ഞാന്‍  നിന്നെ  സ്നേഹിച്ചത്  തെറ്റായിപോയോ?ഈ  ലോകം  മുഴുവന്‍  ഒരുപക്ഷെ  എന്നെ  കുറ്റപെടുതുമായിരിക്കും , ഭ്രാന്തി എന്ന് വിളിക്കുമായിരിക്കും …എന്നാല്‍ നിനക്ക്  അതിനു  കഴിയുമോ ?നീ എന്റെ ജീവിതത്തില്‍ വന്ന   അന്ന്  മുതല്‍  ഈ ദിവസം  വരെ  ഉള്ള  എന്റെ  ജീവിതത്തിലെ  എല്ലാ  കാര്യങ്ങളും  നിനക്ക്  അറിയാം …എങ്ങനെ  ഞാന്‍  നിന്നെ  സ്നേഹിക്കാന്‍  തുടങ്ങി  എന്നും  നിനക്ക്  അറിയാം …പിന്നീട്  എത്രമാത്രം  നിന്നെ  സ്നേഹിച്ചുവെന്നും ..എന്നിട്ട്  ഒരു  സുപ്രഭാതത്തില്‍  എല്ലാം  വെറും  മായ  ആയിരുന്നു  എന്ന് ഞാന്‍ എങ്ങനെ ഉള്കൊള്ളും?അങ്ങനെ  മറക്കാന്‍  കഴിയുന്ന  ഒന്നാണോ  എനിക്കം  നിനക്കുമിടയില്‍  ഉണ്ടായിരുന്നത് ? എവിടെയോ  ഇരുന്നുകൊണ്ട്  എത്രമാത്രം  അടുകാമോ  അത്രക്കും  അടുതവരല്ലേ  നമ്മള്‍ ..ഒക്കെ  വെറുതെയെന്നു  അറിഞ്ഞിട്ടും  എന്തിനു  നീ  എന്നെ  ഇതിലേക്ക്  വലിച്ചിഴച്ചു ?ജീവിക്കുവായിരുന്നില്ലേ നമ്മള്‍?എന്റെ മനസ്സ് എനിക്ക്  നിന്നിലെക്കും  നിനക്ക്  എന്നിലേക്കും  ഉള്ള  വാതിലുകള്‍   ആയിരുന്നില്ലേ ?എത്രയോ  രാത്രികളില്‍  ആ  വാതില്  തുറന്നു  നീ  എന്റെ  അടുക്കല്‍  എത്തിയിട്ടുണ്ട് ??എത്രയോ  തന്നുപ്പുള്ള  രാത്രികളില്‍  നമ്മള്‍  ആ  വാതിളിനപ്പുറവും ഇപ്പുറവും ആയി  ഒന്നിച്ചു  ഇരുന്നിട്ടുണ്ട് ?ജീവിക്കുവായിരുന്നില്ലേ  നമ്മള്‍ നമ്മുടേത്‌ മാത്രമായ ആ ലോകത്ത്?എന്നിട്ടും  എങ്ങിനെ  നിനക്ക്  എന്നോടിങ്ങനെ അകല്‍ച്ച  സാധിക്കുന്നു ?നീ  എന്റെ  മുന്നില്‍  ആ  വാതിലുകള്‍  കൊട്ടിയടച്ചപ്പോള്‍  എനിക്ക്   നഷ്ടമായത്  എന്റെ  ജീവിതം  തന്നെയാണ് ….എന്റെ  ജീവിതത്തിലേക്  വന്നിരുന്ന  വെളിച്ചമായിരുന്നു  നീ  കെടുത്തിയത് …നിനക്ക്  എല്ലാം  നിസാരമായിരിക്കും ..കാരണം  നിനക്ക്  എന്നും  എല്ലാം  ഒരു  തമാശ  തന്നെ …പക്ഷെ  ഞാനും  നിനക്ക്  തമാശ  ആയിരുന്നോ ?ഒരികലെങ്കിലും  നീ  എന്നെ  മനസ്സിലാകിയിരുന്നെങ്ങില്‍  എന്നോട്  നിനക്ക്  ഇങ്ങനെ  കഴിയുമായിരുന്നില്ല …എങ്കിലും  എനിക്ക്  നിന്നെ  വെറുകാന്‍ കഴിയുന്നിലാലോ …വെറുക്കാന്‍  ശ്രമിക്കുമ്പോള്‍ എല്ലാം മനസ്സ്  സക്തമായി  എതിര്‍ക്കുന്നു …ന്യായികരികാന്‍  ആവുന്ന  എന്തോ  ഒരു  കാരണം  നിനക്കുണ്ട് എന്ന്  എന്റെ  മനസ്സ്  പറയുന്നു …അറിഞ്ഞുകൊണ്ട്  നിനക്ക്  എന്നെ  വേദനിപ്പിക്കാന്‍  കഴിയില്ലന്നു  ഇപ്പോഴും  ഞാന്‍  വിശ്വസിക്കുന്നു ..അങ്ങനെ  വിശ്വസിക്കാനാണ്  എനിക്കെന്നും  ഇഷ്ട്ടം …കാരണം …………………നിന്നെ സൃഷ്ടിച്ചത് ഞാന്‍ തന്നെയാണ്...നീ എന്റെ ഭാവനയുടെ ഭാഗം മാത്രം...ഭൂമിയില്‍ ഇല്ലാത്ത എന്നാല്‍  ഞാന്‍ സൃഷ്ട്ടിചെടുത്ത എന്റെ മാത്രം ലോകത്ത് ഞാന്‍ കണ്ടെത്തിയതാണ് നിന്നെ...ആ നിന്നെ ഞാന്‍ എങ്ങനെ വെറുക്കും???