Sunday, May 22, 2011

യാത്ര


  എന്‍റെ ഒരു  സ്വപ്നമായിരുന്നു അവനോടൊത്തുള്ള  യാത്ര .എപ്പോഴും ബാംഗ്ലൂരില്‍ നിന്ന്  നാട്ടിലേക്കും നാട്ടില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കിടെ അവന്‍ ഫോണില്‍ വിളിക്കുമ്പോള്‍ ഞാന്‍  പറയാറുണ്ട് ഒരു  ദിവസം എനിക്ക് നിന്റെ കൂടെ ഒരു യാത്ര  ചെയണം എന്ന് ..അപ്പോള്‍ ഒന്ന് ചിരിച്ചുകൊണ്ട്  എന്നെ സമാധാനിപിക്കാന്‍ എന്നപോലെ അവനും പറയും '' ആ ..നമുക്ക് ഒരു  ദിവസം  ഒരുമിച്ച് യാത്ര  ചെയ്യാം ഡി ..''എന്ന് …പക്ഷെ അത് ഒരിക്കലും യാദാര്‍ത്ഥ്യം ആകുമെന്ന്  ഞാന്‍  കരുതിയില്ല ..ഇന്ന്   ഞാന്‍  ഇതാ അവന്‍റെ കൂടെ ബാംഗ്ലൂര്‍ നിന്നും  നാടിലെക്ക് ...അതും എന്റെയും അവന്റെയും വീടുകാരുടെ അടുത്തേക്ക് ..ഒട്ടും പ്രതീക്ഷികാത്തത്  സംഭവിച്ചിരിക്കുന്നു..പരിജയപെടുമ്പോഴും പരസ്പരം മനസിലാകാന്‍ തുടങ്ങിയപോഴും പിന്നെ ഒരുപാടു അടുത്തപോഴും ഒടുക്കം സ്നേഹമെന്ന്  തിരിച്ചരിഞ്ഞപോഴും ഒരു  കാര്യം ഉറപ്പായിരുന്നു ..ഇതോരികലും നടക്കാത്ത കാര്യമാണ് ..ഒരിക്കലും ഈ  സ്നേഹം ഒന്നിച്ചുള്ള ഒരു  ജീവിതതിലെക്കല്ല എന്ന് ..പക്ഷെ ….
   എപോഴോ കണ്ടുമുട്ടിയ ഒരു  ചാറ്റ്   ഫ്രണ്ട് ..ആ സൌഹൃദം എങ്ങനെയോ ഫോണ്‍ വിളികളിലെക്കും മണികൂറുകള്‍ നീണ്ട ചാറ്റിങ്ങും ആയി ..എപോഴോ   സൌഹൃദം സ്നേഹത്തിനു വഴിമാറികൊടുത്തു..അത്  തിരിച്ചറിഞ്ഞ നിമഷം അവന്‍  പറഞ്ഞിരുന്നു ..അത്  വേണ്ടാ ..നമ്മുക്കെന്നും നല്ല   സുഹൃത്തുക്കള്‍ മാത്രമാകാം  ..ഒരിക്കലും  നടകാത്ത കാര്യത്തെ പറ്റി സ്വപ്‌നങ്ങള്‍ കണ്ടിട്ട് ഒടുക്കം  വിഷമികേണ്ട ഒരു  അവസ്ഥ നമുക്ക് വരരുത് '' എന്ന് ..പലക്കുറി അവന്‍  ഇതുതന്നെ ആവര്തിച്ചപോഴും ഞാന്‍ പറഞ്ഞു, ഒരിക്കലും  നടക്കില്ലങ്കിലും നമ്മുക്ക് സ്നേഹിച്ചുകൂടെ എന്ന്?എന്ത് കൊണ്ട്  അങ്ങനെ പറയാന്‍ എനിക്ക്  തോന്നി,എന്ത് കൊണ്ട് എന്ന് അറിയില്ല ..പക്ഷെ അങ്ങനെയാണ് എനിക്ക് മനസ്സില്‍ തോന്നിയത്.സ്നേഹം  ഒരു  തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല ,സ്നേഹിക്കുന്നതും ..അത്കൊണ്ട്   നമ്മുക്ക്  സ്നേഹികാം ..ഒന്നും ആഗ്ഗ്രഹിക്കാതെ തന്നെ …
   അങ്ങനെ ഒരു  ഉപാധിയും ഇല്ലാതെ ഞങ്ങള്‍ സ്നേഹിക്കാന്‍ തുടങ്ങി..ഒരുപാട്   സ്നേഹിച്ചു ..ഒരു  നല്ല  സുഹൃത്തായി നല്ല കൂട്ടായി ഇടക്കെ വഴക്കിലുടെയും പരിഭവങ്ങളില്‍ കൂടെയും അങ്ങിനെ  അങ്ങിനെ സ്നേഹിച്ച്കൊണ്ടിരുന്നു …അങ്ങിനെ  ഒരികല്‍ പോലും നേരില്‍ കണ്ടിട്ടിലാത്ത ഞങ്ങള്‍  എത്രയോ കാലത്തെ പരിജിതരെപോലെ....
  വഴകുകള്‍ ഞങ്ങള്കിടയില്‍ സാധാരണം ആയിരുന്നു ..ആ വഴകിലും ഞങ്ങള്‍ക്ക് സ്നേഹത്തിന്റെ ആഴം അളകുവാന്‍ കഴിയുമായിരുന്നു ...പക്ഷെ  ഇത്  അല്പം കടന്നുപോയെന്നു തോന്നുന്നു...പെട്ടന്നുള്ള  ദേഷ്യം കാരണം  ഞാന്‍  എന്റെ  ചാറ്റ്  ലിസ്റ്റില്‍  നിന്നും അവനെ  ബ്ലോക്ക്‌  ചെയ്തതാണ് ..അപോഴത്തെ ഒരു വാശി...കുറച്ചു  കഴിഞ്ഞപ്പോള്‍  വീണ്ടും ആഡ്  ചെയ്യുകയും  ചെയ്തു ..പക്ഷെ  അത്  അല്പം  അതിരു കടന്നുപോയെന്നു  മനസിലാകിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു...ആ വഴകിനിടയിലുള്ള ചില സംഭാഷണങ്ങളും മെയിലുകളും അവനെ എന്നില്‍ നിന്നും ഒരുപാട് അകറ്റി എന്ന് ഞാന്‍ അറിഞ്ഞില്ല...എന്റെ  എടുത്ചാട്ടം വാശിയേറിയ പെരുമാറ്റം എല്ലാം അവനെ  അത്രമാത്രം  വേദനിപ്പിച്ചു ..പിന്നീട്  എല്ലാം  പറഞ്ഞു  ഒതുതീര്‍പ്പില്‍  എത്തിയെങ്കിലും  പിന്നീടങ്ങുള്ള ദിവസങ്ങളില്‍  അവന്‍  എന്തോ  അകലം  സൂക്ഷിച്ചു ..ഒരുപാട്  ചോദിച്ചു , കാരണങ്ങള്‍  ഒന്നുമില്ലന്നു  പറഞ്ഞു  അവന്‍  ഒഴിഞ്ഞു  മാറികൊണ്ടിരുന്നു ..ദിവസങ്ങള്‍  കഴിയും  തോറും  അകലം  കൂടി  വന്നു ..ഫോണ്‍  വിളികളും  ചാറ്റും കുറഞ്ഞു  കുറഞ്ഞു  വന്നു …ഒടുക്കം  അങ്ങോട്ട്‌  വിളിച്ചാല്‍  എടുക്കില്ലന്ന  അവസ്ഥ  വരെ  എത്തി  കാര്യങ്ങള്‍ ..ആദ്യമെല്ലാം  നിര്‍ബന്ധിച്ചും  പിന്നെ  കരഞ്ഞും  ഒടുക്കം  ഭീഷണിലുടെയും  ഞാന്‍  അവന്റെ
 മനസറിയാന്‍  ശ്രമിച്ചു  കൊണ്ടിരുന്നു ...പക്ഷെ അവന്‍ ഒഴിഞ്ഞു മാറുക തന്നെ ആയിരുന്നു..ഒടുക്കം ദേഷ്യവും വിഷമവും എല്ലാം എന്റെ വാകുകളിലുടെ അവനെ എഴുതി അറിയിച്ചു.അതിനു എനിക്ക് തക്കധായ മറുപടിയും കിട്ടി..അതായിരുന്നു ഞങ്ങളുടെ അവസാന സംഭാഷണം എന്ന് വേണമെങ്കില്‍ പറയാം.....പിന്നെ എങ്ങനെ ഇപ്പോള്‍ ഒരു ഒരുമിച്ചുള്ള യാത്ര എന്നല്ലേ??
   ഇത് നടന്നത് വര്‍ഷങ്ങള്‍ക്കു മുന്നേ..ഇപ്പോള്‍ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..ഈ ഏഴു വര്‍ഷങ്ങളില്‍ പലപ്പോഴും ഞാന്‍ അവനെ വിളികാനോ അവനുമായി സംസാരികാനോ ശ്രമിച്ചുവെങ്കിലും അതെല്ലാം വെറുതെയായി..അവന്‍ എന്നെ പാടെ ഉപേക്ഷിച്ചിരുന്നു...പൂര്‍ണമായി തോല്‍വി സമ്മതിച്ചുകൊണ്ട്  ഞാനും എന്റെ മാത്രം ലോകത്തേക്ക്  ഒതുങ്ങി കൂടി..
 ജോലി...വീട് അങ്ങനെ പോയികൊണ്ടിരുന്ന കാലം..വീട്ടില്‍ നിന്ന് വിവാഹം എന്നും പറഞ്ഞുള്ള നിര്‍ബന്ദം  കൂടി വന്നു..എന്നാല്‍ അത്നുവേണ്ടി മനസ്സ് തയ്യാറായിരുന്നില്ല..അങ്ങനെയിരിക്കെ വന്ന ഒരു വിവാഹലോജനയായിരുന്നു അനിരുദ്ധ ന്‍റെ.എന്തുകൊണ്ടോ ഞാന്‍ വല്യ എതിര്‍പ്പ് പറഞ്ഞില്ല..അങ്ങനെ വിവാഹം ഉറപ്പിച്ചു..കല്യാണത്തിന് മുമ്പ് തന്നെ ഒത്തിരി സംസാരികാനുള്ള അവസരങ്ങള്‍ കിടിയത്കൊണ്ടാകും ഞങ്ങളില്‍ അപരിചിതത്വം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.അത്കൊണ്ട് തന്നെ എന്‍റെ മനസിലുണ്ടായിരുന്നതും ഉള്ളതും ആയ എല്ലാം തുറന്നു പറയാനും എനിക്ക് സാധിച്ചു.എല്ലാം നല്ല രീതിയില്‍ തന്നെയാണ് അനിരുധ് ഉള്കൊണ്ടതും.അങ്ങനെ ഞങ്ങളുടെ വിവാഹവും, കഴിഞ്ഞു.
  ജോലിയുടെയും തിരകുകളുടെയും ഇടയില്‍ വീണു കിടയ ചെറിയ ഒരു അവധികാലം ആഗോഷികാന്‍  ആയിരുന്നു ഞങ്ങള്‍ കന്യാകുമാരി പോവാന്‍ തീരുമാനിച്ചത്..ഒരുപാട് സ്ഥലങ്ങള്‍ ചര്‍ച്ചയില്‍ വന്നെങ്ങിലും കന്യാകുമാരി എന്നത് അനിരുധ് തന്നെ പറഞ്ഞതായിരുന്നു.കേട്ടപ്പോള്‍ മറ്റൊന്നും ചിന്തികാതെ അത് തന്നെ മതി എന്ന് ഞാനും പറഞ്ഞു.അവനും ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആയിരുന്നു കന്യാകുമാരി..അത്കൊണ്ട് തന്നെ എനിക്കും..അത് മനസിലാകിയിട്ടെന്ന പോലെ അനിരുധ് എന്നോട്  ഒരു ചിരിയോടെ ചോദിച്ചു..''എന്നെകിലും പ്രിയപ്പെട്ട ആരെങ്ങിലും ആ സ്ഥലത്തെ പറ്റി പറഞ്ഞിട്ടുണ്ടോ നിന്നോട്?''..ഒരു ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കിയപ്പോള്‍ വീണ്ടും അനിരുധ് ന്‍റെ ചെറുചിരി..ഒന്നും ഒളികാന്‍ ഇല്ലാത്തത കൊണ്ട് ഞാന്‍ പറഞ്ഞു..''അവനു ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ് അത്..എനിക്കും..''
   അങ്ങനെ ഞങ്ങള്‍ കന്യാകുമാരിയെ കാണാന്‍ എത്തി..ആദ്യമായി ആണ് ഞാന്‍ ഇവിടെ.അമ്പലത്തില്‍ തൊഴുതു നില്‍കുമ്പോള്‍ അറിയാതെ അവനെ പറ്റി ചിന്തിച്ചു പോയി..ഒരിക്കല്‍ പോലും നേരില്‍ കാണാതെ ഒരുപാട് സ്നേഹിച്ചുപോയ അവനെ ഒരിക്കല്‍ എങ്കിലും ഒന്ന് കാണാന്‍ സാധിച്ചെങ്കില്‍  എന്ന് മനസ്സ് വല്ലാതെ ആഗ്രഹിച്ചുപോയി...അങ്ങനെ കന്യാകുമാരിയില്‍ കറങ്ങി നടക്കുമ്പോഴാണ് പെട്ടന്നൊരു മുഖം ശ്രദ്ധയില്‍ പെട്ടത്..ആരെന്നു ആദ്യം മനസിലായെങ്കിലും എന്നെ കണ്ടപ്പോള്‍ തന്നെ ആ വ്യക്തി എന്‍റെ അടുത്തേക്ക് വന്നു ചോദിച്ചു '' ആര്യ അല്ലെ?''..ചെറിയ അത്ഭുതത്തോടെ  ഞാന്‍ പറഞ്ഞു..''അതെ..എനിക്ക് മനസിലായിലാലോ'' ..ഒരു ചിരിയായിരുന്നു മറുപടി..എന്നിട്ട് ആ വ്യക്തി പറഞ്ഞു ''ഞാന്‍ പ്രവീണ്‍..ആര്യയുമായി കുറെ നാള്‍ മുമ്പ് വരെ സംസാരിച്ചിട്ടുണ്ട്..ഞാന്‍ ഒമാന്‍ ഇല്‍ ആണ് ജോലി ചെയ്യുന്നത്..ഓര്‍മ്മയുണ്ടോ?''പറഞ്ഞു  തീരും മുന്നേ എനിക്ക് ആളെ മനസിലായികഴിഞ്ഞിരുന്നു..അവന്റെ കൂടെ താമസിച്ചിരുന്ന പ്രവീണ്‍..പലപ്പോഴും അവനെ വിളിച്ചിട്ട് കിട്ടിയില്ലങ്കില്‍ പ്രവീണ്‍ നെ ആണ് പിന്നെ വിളികുക..പിന്നീട്  എപ്പോഴോ  ഫേസ് ബുക്ക്‌ വഴി കൂടുതല്‍ പരിജയം ആയി..അവന്‍ അയച്ചു തന്ന ചില ഫോട്ടോകളില്‍ പ്രവീണ്‍ നെ കണ്ടിട്ടുണ്ട്..അതായിരിക്കും നല്ല പരിജയം തോന്നിയത്..പ്രവീണ്‍ നെ അനിരുധ് നു പരിജയപെടുതുമ്പോള്‍ പ്രവീണിന്റെ കണ്ണുകളില്‍ ഒരു ആകാംഷ ഞാന്‍ കണ്ടു...എന്‍റെ ജീവിത പങ്കാളിയുടെ മുഖത്ത്താണെങ്കില്‍ കളങ്കമില്ലാത്ത ചിരിയും ..പ്രവീണ്‍ അയാളുടെ ഭാര്യയെയും പരിചയപെടുത്തി,കൂടെ നല്ല ഓമനത്തം ഉള്ള അവരുടെ മകള്‍ മേഘയും .പെട്ടന്ന് തന്നെ ആണുങ്ങള്‍ അവരുടെതായ അന്താരാഷ്ട്ര ചര്‍ച്ചകളിലേക്ക് തിരിഞ്ഞു..ഞാനും പ്രവീണിന്റെ ഭാര്യ സൂര്യയും എന്തൊക്കെയോ കൊച്ചുവര്‍ത്തമാനം പറഞ്ഞു കന്യാകുമാരിയിലെ മണല്‍ തീരത്തുകൂടെ ചുമ്മാ നടന്നു..കൂടെ ആ  കൊച്ചു മിടുക്കിയുടെ കളിയും കൊഞ്ചി യുള്ള വര്‍ത്തമാനവും..സമയം പെട്ടന്ന് കടന്നുപോയികൊണ്ടിരുന്നു..പ്രവീണും കുടുംബവുമായി യാത്രപറഞ്ഞു പിരിയുമ്പോള്‍ വീണ്ടും കാണാം എന്ന് പറഞ്ഞു പ്രവീണ്‍ ഉം അനിരുധ് ഉം മൊബൈല്‍ നമ്പറുകള്‍ കൈമാറിയപ്പോള്‍ വല്ലപ്പോഴും ഒരു ന്യൂ ഇയര്‍ ആശംസകള്‍ അത്രയേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ..
വീണ്ടും തിരക്കുകളുടെ ലോകത്ത് എത്തിയപ്പോള്‍ കന്യാകുമാരിയും പ്രവീണും കുടുംബവും എല്ലാം മനസ്സില്‍ നിന്നും പോയിരുന്നു..അങ്ങനെ ഒരു ദിവസം പതിവില്ലാതെ അനിരുധ് എന്നോട്  ഓഫീസില്‍ വിളിച് നേരത്തെ വീട്ടില്‍ എത്താന്‍ പറഞ്ഞു.ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ അനിരുധ് നേരത്തെ എത്തി എന്നെ കാത്തിരിപ്പുണ്ടായിരുന്നു..എന്താണെന്ന എന്‍റെ ചോദ്യത്തിനു പതിവുപോലെ തെളിഞ്ഞ ഒരു ചിരി മാത്രമായിരുന്നു മറുപടി..അല്പം കഴിഞ്ഞപ്പോള്‍ എന്‍റെ മൊബൈലില്‍ ഒരു കാള്‍ വന്നു..നമ്പര്‍ പരിജയമില്ലെങ്കിലും ആ സ്വരം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.ഒരു നിമിഷം സ്വപ്നമെന്നോ സത്യമെന്ന് തിരിച്ചറിയാത്ത അവസ്ഥയിലായി ഞാന്‍..എന്‍റെ കണ്ണുകള്‍ നിറഞ്ഞു കൊണ്ടിരുന്നു ..ഒരു  വാക്കുപോലും  പറയാന്‍  കഴിയാതെ  നില്‍കുന്ന  എന്‍റെ  കൈയ്യില്‍ നിന്നും മൊബൈല്‍ വാങ്ങി അനിരുധ് ഇത്ര മാത്രം പറഞ്ഞു ''അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ. ഞാന്‍ വിളിക്കാം ''..എനിക്കൊന്നും മനസിലായില്ല,..എങ്കിലും  ഞാന്‍ ഒന്നും അനിരുധ് നോട് ചോദിച്ചും ഇല്ല..അല്‍പ സമയം കഴിഞ്ഞപ്പോള്‍ അനിരുധ് എന്‍റെ അടുക്കല്‍  വന്നിട്ട്  പറഞ്ഞു..''നിന്റെ ഏറ്റവും വല്യ ഒരു ആഗ്രഹം സാധികാന്‍ പോകുന്നു..എന്‍റെയും..''കരയാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ ,അത് സന്തോഷം കൊണ്ടോ വിഷമം കൊണ്ടോ എന്നെനിക്ക് അറിയില്ല...
  കുറച്ചു കഴിഞ്ഞു ആരോ കാള്ളിംഗ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് അനിരുധ് തന്നെ ..ഒരു വിറയലോടെയാണ് ഞാന്‍ ആരെന്നു നോക്കിയത്..ആദ്യം പ്രവീണ്‍ പിന്നെ സൂര്യ പിന്നെ.............ആദ്യം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..ഒരുപാട് ആഗ്രഹിച്ച ഒരു സ്വപ്നം ആണ് സത്യമായിരികുന്നത് ..അവന്‍റെ കൂടെയുള്ളത് ഭാര്യ ആണെന്ന് എളുപ്പം എനിക്ക് മനസ്സിലായി...
''ആഹാ..നീ അവിടെത്തന്നെ നില്കുവാണോ?വീട്ടില്‍ അധിതികള്‍  വന്നാല്‍ ഇങ്ങനെയാണോ!!''അനിരുധ് എന്നെ നോക്കികൊണ്ട്‌ കണ്ണടച്ചു..ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌  ഞാന്‍ അവിടേക്ക് ചെന്നു..എന്ത് പറയണം  എന്ന് അറിയുന്നില്ല ഒടുക്കം സുഖം അല്ലെ എന്ന് ചോദിച്ചു കൊണ്ട് പതുക്കെ ഞാന്‍ ആടുകളയിലേക്ക് പിന്‍വാങ്ങി..''ഇത്രയുളൂ നീ? ഇങ്ങനെയാണോ ആര്യാ വേണ്ടത്? കാണാന്‍ ഒരുപാട് ആഗ്രഹിച്ച സുഹൃത്തിനെ കണ്ടപ്പോള്‍ ഒരുമാതിരി കണ്ണും നിറഞ്ഞു!!!അയ്യേ..പാടില്ല..ഇങ്ങനെയല്ല വേണ്ടത്...ഒരിക്കല്‍ നീ അവനെ സ്നേഹിച്ചു...ഒരു സൌഹൃദത്തിനും അപ്പുറം..പക്ഷെ എന്ന് നീ എന്നോട് അവനെ പറ്റി  പറഞ്ഞുവോ അന്ന് ഞാന്‍ നിന്നില്‍ ഒരു നഷ്ട്ട പ്രണയം ആയിരുന്നില്ല കണ്ടത്..നഷ്ടപെട്ട സൌഹൃദത്തിന്‍റെ വേദനയായിരുന്നു..ഒരുപാട് അടുത്ത ഒരു സുഹൃത്തിന്‍റെ നഷ്ട്ടം ആയിരുന്നു നിന്‍റെ വാകുക്കളില്‍..ഇനി അങ്ങനെ അല്ല എന്നാണെങ്കിലും ഒരു കാര്യം എനിക്ക് ഉറപ്പാണ്...നീ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്,മറ്റാരേക്കാളും മനസിലാക്കുന്നും ഉണ്ട് അതുപോലെ തന്നെ ഞാനും..നിനക്കെന്നും അവനെ ഒരു നല്ല സുഹൃതാക്കാന്‍ കഴിയും..അവന്‍ നിന്‍റെ മാത്രമല്ല  ഇപ്പോള്‍ ഏതാനും നാളുകള്‍ ആയി എന്‍റെയും നല്ല സുഹൃത്താണ് ..ഇനി അങ്ങനെ തന്നെ ആവുകയും ചെയ്യും..ഞാന്‍ ക്ഷണിച്ചിട്ടാണ്‌ അവരെല്ലാം വന്നേക്കുന്നത്..നീ ഇങ്ങനെ ആവാതെ അങ്ങോട്ട്‌ വരൂ..നാളെ നമ്മള്‍ എല്ലാവരും കൂടെ ഒരുമിച്ചു നാട്ടില്‍ പോവുന്നു..ലീവ് ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്..''
  ഇത്രയും മനസിലാക്കുന്ന ഒരു ഭര്‍ത്താവിനെ കിട്ടിയതിനു ദൈവത്തോട് ഒത്തിരി ഒത്തിരി നന്ദി പറഞ്ഞു ഞാന്‍ ഹാളില്‍ ചെന്നു..അവിടെ എല്ലാരും കൂടെ നല്ല സംസാരവും ചിരിയും ആണ്..മേഘമോളുടെ കളിയിലാണ് എല്ലാവരുടെയും ശ്രദ്ധ..കുറച്ചു സമയമെടുത്തെങ്കിലും ഞാനും അവരുടെ സംസാരത്തിലും സന്തോഷത്തിലും പങ്കുചേര്‍ന്നു..വൈകീട്ട് ആണ്‍ സംഗങ്ങള്‍ നടകാനെന്നും പറഞ്ഞു പുറത്തേക്ക ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ പതുക്കെ പാചകത്തിലേക്ക് തിരിഞ്ഞു...ഇടയില്‍ എപ്പോഴോ ശ്രേയ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..''ആര്യക്ക്‌ എന്‍റെ മുന്നില്‍ എന്തോ ഒരു ടെന്‍ഷന്‍  ഉള്ളത്പോലെ?''..''എന്ത് ‍??'' ഞാന്‍ പെട്ടന്ന് ചോദിച്ചു..ഒരു ചിരിയോടെ ശ്രേയ പറഞ്ഞു..''ഞാന്‍ എന്ത് കരുതി കാണും എന്നാ ടെന്‍ഷന്‍ ആണോ ആര്യക്ക്?എന്നോട് ആര്യ യെ പറയി ആദ്യമേ പറഞ്ഞിടുന്ദ്..ഒരികല്‍ പോലും നേരില്‍ കാണാത്ത ആര്യയെപറ്റി ഇത്രയും പറയുന്നത് കേട്ടപ്പോള്‍ ആദ്യം അല്‍പ്പം ദേഷ്യം തോന്നിയെങ്കിലും പതുക്കെ ഞാന്‍ നിങ്ങളെയും നിങ്ങളുടെ സൌഹൃദവും മനസ്സിലാക്കാന്‍ ശ്രമിച്ചു..ഒരു സാധാരണ വ്യക്തിക്ക് എളുപം മനസ്സിലാകാന്‍ കഴിയുന്നതല്ല എങ്കിലും എനിക്ക് എന്തുകൊണ്ടോ അതിനു കഴിഞ്ഞു..പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അനിരുധ് ന്‍റെ ഫോണ്‍ കാള്‍ വന്നപ്പോള്‍ ഞാന്‍ തന്നെയാണ് പറഞ്ഞത് നമുക്ക് ആര്യയെ കാണാന്‍ പോകാം എന്ന്..എനിക്കും ആര്യയെ കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു..കണ്ടപ്പോള്‍ പരിജയപെട്ടപ്പോള്‍ ഇനിയെന്നും ഈ സൌഹൃതം നിലനിര്‍ത്തണം എന്നു തോന്നുന്നു..'' ഞാന്‍ വെറുതെ ചിരിക്കുക മാത്രം ചെയ്തു...ഞാന്‍ വിചാരിച്ചിരുന്ന പോലെ അല്ലെങ്കില്‍ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങള്‍ നടക്കുന്നത്..അത്കൊണ്ട് തന്നെ മൌനമായിരുന്നു എന്‍റെ മറുപടി..അങ്ങിന അല്‍പ്പസ്വല്‍പ്പ വിശേഷങ്ങളും തമാശകളുമായി ആ ദിവസം കടന്നുപോയി,,പിറ്റേന്ന് എല്ലാവരും നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പ് ആണ്..അവിടെ ആദ്യം എന്‍റെ വീട്ടിലേക്കു പിന്നെ നേരെ അവന്‍റെ വീട്ടില്‍ പിന്നെ പ്രവീണ്‍ ന്‍റെ വീടിലെക്കും പോയി തിരിച് വീണ്ടും തിരക്കുകളുടെ ലോകത്തേക്ക്..
             ഞങ്ങളുടേത് പ്രണയം ആയിരുന്നോ അതോ സൌഹൃദം  മാത്രമോ?തിരിച്ചറിയാന്‍ കഴിയുന്നില്ല...ഇപ്പോള്‍ ഈ ട്രെയിനില്‍ എല്ലാരുടെയും കൂടെ ഇരിക്കുമ്പോള്‍ മനസ്സില്‍ ആ വാക്കുകള്‍ വീണ്ടും തെളിയുന്നു...അവന്‍ മുന്‍പ് പറഞ്ഞിരുന്ന വാക്കുകള്‍..'' ആ ..നമുക്ക് ഒരു  ദിവസം ഒരുമിച്ച് യാത്ര  ചെയ്യാം ഡി ..''

7 comments:

  1. പലപ്പോഴായി എവിടെയൊക്കെയോ കളഞ്ഞു പോയ ഇതുപോലെയുള്ള കുറെ സൌഹൃദങ്ങള്‍ ഉള്ളതുകൊണ്ടാവാം..വരികള്‍ക്കിടയില്‍ എന്‍റെ കാഴ്ച മങ്ങിയതും,പദങ്ങള്‍ ഓരോന്നും മനസ്സിലൊരു നീറ്റല്‍ കൊണ്ടുവന്നതും..

    ReplyDelete
  2. da entho enikonum parayan pattanilla.........eniku vaakukal illanayirikunnu.....so no comments

    ReplyDelete
  3. ingane oru anubavam enikullathu kondaavam......pazhayathellam marannu thudangiyathayirunu njan....entho oru nimisham ente manasu kurachu backileku poyi.......thnx ........thnx alot.....

    ReplyDelete
  4. Really touched my heart ..... ennno... enthukondo enik nashtapettu poya oru nalla friendine kurich ormipichu.......thanks...

    ReplyDelete
  5. very impressed n nyc feels lyk a padmarajan cinema

    ReplyDelete
  6. amazing!!! njan avarude jeevidhathileku irangi chennadhu pole thonni...touching story...cute!!!
    but thaan aa "Hero" yude peru parayan marannu....idhu arudeyengilum jeevidha kadhayano?

    ReplyDelete
  7. :) evideyo satyam maranju kidakkunnallooo????

    ReplyDelete