Sunday, March 20, 2011

വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

അല്‍പ്പ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സഖി തന്റെ ലോകത്തേക്ക്.ഇത്രയും നാള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല..കാരണം ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു.പക്ഷെ ഒന്നും എഴുതാനുള്ള ഒരു അവസ്തയായിരുന്നില്ല..എന്തൊക്കെയോ എഴുതണം എന്നുണ്ട്..പക്ഷെ അക്ഷരങ്ങള്‍ കൂട്ട് നില്കുന്നില്ല.കുറച്ചു നാള്‍ അവഗണിച്ചതിന്റെ പരാതി ആകും..പക്ഷെ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് അധികം സമയം എന്നില്‍ നിന്ന് അകന്നിരികാന്‍ ആവില്ലല്ലോ..അതുകൊണ്ട് ഞാന്‍ വീണ്ടും സഖിയുടെ ലോകത്തേക്ക്...

ഒരു ചെറിയ ഇടവേളക്ക് ശേഷം...അതെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും എന്റെ ലോകത്തേക്ക് തന്നെ തിരിച്ചു വന്നിരിക്കുന്നു .അവധികാലം ആയിരുന്നു കുറച്ചു നാള്‍ ..ഞാന്‍ ഒരുപാട് സന്തോഷിച്ച ദിനങ്ങള്‍ ..ഒരു നല്ല സുഹൃത്തിന്റെ കൂടെ അല്പം നാള്‍  ഒത്തിരി പിണകങ്ങളും സന്തോഷങ്ങളും ആയി …എന്നാല്‍ ആ അവധികാലം  തീര്‍ന്നിരിക്കുന്നു ,സുഹൃത്തും പിരിഞ്ഞുപോയി …അടുത്ത അവധികാലത്ത് കാണാം എന്ന വ്യവസ്ഥയില്ല ..കാരണം ഇനി ഒരു  അവധികാലം  ഉണ്ടാകില്ല …പടിക്കുന്നവര്‍ക്കെ അവധികാലം  ഉള്ളു …എന്റെ  അവധികാലം  കഴിഞ്ഞു ..അതോടൊപ്പം ഒത്തിരി  പഠിക്കുകയും  ചെയ്തു  …ഇനി  തിരക്കുകളുടെ നാളുകള്‍ ..അതിനിടയില്‍ കുറച്ചു  സമയം ഇതുപോലെ എന്തെങ്കിലും എഴുതി കൂട്ടാന്‍ ഈ ബ്ലോഗും

Tuesday, August 10, 2010

ഒരു തിരിച്ചുപോക്ക്....

അല്പം നേരത്തെ എത്തിയെന്ന് തോന്നുന്നു …കഴിഞ്ഞ പ്രാവശ്യം പോകുമ്പോള്‍ ഏതോ ഭാഗ്യം കൊണ്ട് ട്രെയിന്‍ കിട്ടിയതാണ് .ബാംഗ്ലൂര്‍ ലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകമായ ട്രാഫിക്‌ കില്‍ പെട്ട് കഴിഞ്ഞ പ്രാവശ്യം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ കന്യാകുമാരി എക്സ്പ്രസ്സ്‌ പോകാന്‍ തയ്യാറായി നില്കുന്നു …കാര്യമായ ബാഗ്‌ ഇലാതത് കൊണ്ട് അപ്പോള്‍ വണ്ടിയില്‍ ഓടികയരുവാന്‍ സാദിച്ചു ..എന്നാല്‍ …ഇപ്പോള്‍ അത് നടക്കില്ല ന്നു അറിയാം .ബാംഗ്ലൂരില്‍ നിന്നു പടിചിറങ്ങുകയാണ് .തിരിച്ച ഇവിടെക് വരുംമെന്നു ഉറപ്പ് ഇല്ല ,അത് കൊണ്ട് തനെ ഒരുപാട് ലഗ്ഗജ് ഉണ്ട് .അല്പം നേരത്തെ എത്യെന്നു കരുതി കുഴപ്പം ഒന്നും ഇല്യാ ലോ.ഇനിയും 45 മിനിറ്റ് കൂടെ ഉണ്ട് ട്രെയിന്‍ എത്താന്‍ ..പ്ലാറ്റ്ഫൊമില്‍ റെയില്‍വേ ട്രാക്കില്‍ നോക്കി ഇരിക്കുമ്പോള്‍ അറിയാതെ കണ്ണ് നിറയുന്നു ….മനസ്സില്‍ എന്തോ ഒരു വിങ്ങല്‍ ..എന്തിനു വേണ്ടി ????

ട്രെയിനുകള്‍ വന്നും പോയിയും കൊണ്ടിരിക്കുന്നു ..അത് പോലെ മനസ്സില്‍ പല ചിന്തകളും …..
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ കരുതിയിരുന്നില്ല തിരിച്ചുപോകിനു ഇത്രയും വേദനയുണ്ടായിരിക്കും എന്ന് …കേരളത്തിന്‌ പുറമേ പോയി പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ബാംഗ്ലൂര്‍ നെ ഇത്രയും സ്നേഹിക്കുമെന്നു കരുതിയില്ല …ഒരു വര്‍ഷം കൊണ്ട് എന്തെലാം കാര്യങ്ങള്‍ ???പഠിക്കുക മാത്രമായിരുന്നില്ല …ജീവിക്കുക ആയിരുന്നില്ലേ ഞാന്‍ !!!

വീട്ടില്‍ നിന്നും മാറി പരിച്ചയമിലാത്ത കുറച്ചുപേരുടെ കൂടെ ഒരു ക്ലാസ്സില്‍ ,ഒരു വീട്ടില്‍ ,ഒരു റൂമില്‍ …”Chak de India”എന്ന് പറഞ്ഞു കളിയാകുമെങ്ങിലും യഥാര്‍ത്ഥത്തില്‍ ഒരു ഇന്ത്യ മൊത്തം തനെ ഉണ്ടായിരുന്നു അവടെ ..പല സ്ഥലങ്ങളില്‍ നിന്നും പല രീതിയിലും സൌഗര്യങ്ങളിലും വളര്‍ന്നവര്‍ …ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും കൂടിയായിരുന്നു തുടക്കം …പക്ഷെ പതുക്കെ പതുക്കെ എല്ലാവരും പരസ്പരം അന്ഗീകരികാന്‍ തുടങ്ങീ …ഒരികളും ഒരു ഹോസ്റ്റല്‍ ജീവിതം ആയിരുന്നില്ല അത് ..ഒരു വീട് , അതില്‍ ഒരേ പ്രായമുള്ള 9 പേര് ,എപോഴോ എല്ലാവരും പരസ്പരം മനസിലാകാന്‍ ശ്രമിച്ചു തുടങ്ങീ ..മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ പരിഗണിക്കാന്‍ തുടങ്ങീ …അങ്ങനെ അത് ഒരു കുടുംബം ആയി മാറി ..SSCMS കുടുംബം ..എല്ലാ വീടുകളിലെയും പോലെ ഇവടെയും ഇടക്കെ അഭിപ്രായ ഭിന്നതഗളും വഴകുകളും ഉണ്ടായിരുന്നു …എന്നാലും എന്തെങ്ങിലും തീരുമാനം എടുകുന്നെങ്ങില്‍ എല്ലാവര്ക്കും ഒരു അഭിപ്രായ മായിരിക്കും ..അതാണ്‌ ഞങ്ങളെ ഞങ്ങള്‍ ആകുന്നതും ..അതിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ എല്ലാവരുംo കൂടെ film production exam ബഹിഷ്കരിച്ചത് ..പിന്നെയും എത്ര എത്ര കാര്യങ്ങള്‍…..പിറന്നാള്‍ ആഗോഷങ്ങളും,പുതുവത്സര ആഗോഷവും ,വിഷു ഉം എലാം….

“സമയം എത്രയായി ” എന്നാ ചോദ്യം കേടിട്ടാണ് ചിതയില്‍ നിന്നുണര്‍ന്നത് നോക്കുമ്പോള്‍ 65വസസ്സു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ്..കന്നടയില്‍ ആണ് ചോദിച്ചത്..അത്കൊണ്ട് തനെ ആദ്യം ഒന്ന് പകച്ചു..സമയം പറഞ്ഞു കൊടുതപോള്‍ അവരുടെ മുഘത് ഒരു നിമിഷം കണ്ണുകള്‍ ഉടക്കി…പ്രായം തോന്നുന്നുന്ടെങ്ങിലും അവരുടെ കണ്ണുകലില് അവിസ്വസനീയമായ ഒരു തിളക്കം..അവര്‍ സന്തോഷവതിയാണ്..ഒരുപാട് ജീവിതം കണ്ടവരാണ് അവര്‍,ഒരുപാട് അനുഭവങ്ങളും ഉണ്ടായി കാണും…എന്നിട്ടും ഒരികളും ജീവിതം മടുതിട്ടില്ലന്നു അവരുടെ കണ്ണുകളില്‍ നോകിയാല്‍ മനസിലാകും ..ജീവിതത്തെ ഒരുപാട് സ്നേഹിക്കുന്നതിന്റെ തിളക്കമാണ് അവരുടെ കണ്ണുകളില്‍ …ഇത്രയും വയസ്സായ അവരുടെ കണ്ണുകളിലെ തിളകതിന്റെ പകുതി പോലുമില്ല തന്റെ കണ്ണില്‍ എന്നാ സത്യം മനസിനെ വലാതെ അസ്വസ്ഥമാക്കി..വെറും 23 വര്‍ഷം കൊണ്ട് മടുത്തുവോ ഈ ജീവിതം ? അതോ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടി ഒടുവില്‍ മരവിച്ചതാണോ? അറിയില്ല…തന്റെ ബാഗില്‍ നിന്ന് കണ്ണാടി എടുത്ത് സ്വന്തം കണ്ണുകളെ ഒന്നുകൂടെ വിലയിരുത്തി..സ്യെരിയാണ്‌ ..ആ സ്ത്രീയുടെ കണ്ണിന്റെ തിളക്കമില്ല തന്റെ കണ്ണുകളില്‍ ..എന്തോ ഒരു മൂഗതയുടെ നിഴല്‍ മൂടിയിരിക്കുന്നു തന്റെ കണ്ണുകളില്‍.

വീണ്ടും ചിന്തകള്‍ കാട്കയറുന്നു ..വെറും ചിന്ത എന്ന് പറയാനാകില …ട്രെയിനുകള്‍ വന്നും പോയികൊണ്ടും ഇരിക്കുന്നു…ട്രെയിന്‍ മുന്നോട്ട് പോകുമ്പോള്‍ മനസ്സ് പിന്നോട്ടേക്ക് ആണ് സഞ്ചരിക്കുനത്..എത്ര വേഗമാണ് ബാംഗ്ലൂര്‍ ആയി അടുത്തത്!!!

Friday, June 18, 2010

ബാംഗ്ലൂര്‍ എന്ന സുവര്‍ണ നഗരി

ബാംഗ്ലൂര്‍-ഒരു സ്വര്‍ഗതുല്ല്യമായ നഗരം…
ആദ്യമെലാം ബാംഗ്ലൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്ത അതിശയംആയിരുന്നു..ഒരുതരം ആകാംഷയായിരുന്നു.അന്നൊന്നും ആ വല്യനഗരത്തില്‍ ഒരികലെങ്ങിലും എത്തിച്ചേരാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല..ഒരികലും എത്തിച്ചേരാന്‍ കഴിയാത്ത ഒരു ബാലി കേറാ മലയായി കരുതിയിരുന്ന ബാംഗ്ലൂര്‍ ന്റെ ഒരു ഭാഗമായ് മാറികഴിഞ്ഞിരിക്കുന്നു ഞാന്‍ ഇപ്പോള്‍ , അല്ല…ബാംഗ്ലൂര്‍ എന്റെ ലോകം ആയിരിക്കുന്നു എന്ന് പറയുന്നത് ആകും കൂടുതല്‍ സ്യെരി..…ഒരുപാട് ഓര്‍മ്മകള്‍ ,അനുഭവങ്ങള്‍,ഉയര്ച്ചകളും വിഴ്ച്ചകളും,സന്തോഷങ്ങളും അതിലേറെ ദുഖങ്ങളും ,എല്ലാത്തിനും ഉപരി വലിയ വലിയ നഷ്ട്ടങ്ങളും എനിക്ക് സമ്മാനിച്ച്‌ ഈ സുവര്‍ണ നഗരി….എന്നിട്ടും ഞാന്‍ ഈ മണ്ണിനെ ഒരുപാട് സ്നേഹിക്കുന്നു….എവ്ടെപോയാലും ഈ മണ്ണില്‍ എത്യ്ചെരാന്‍ മനസ്സ് തുടിക്കും…ഒരു കുഞ്ഞു തന്റെ അമ്മയുടെ മാറില്‍ തലചായ്കാന്‍ ഓടിവരുന്നത് പോലെ ഈ മണ്ണില്‍,ഇവ്ടുത്തെ ഏകാന്തതയില്‍ അലിഞ്ഞു ചേരാന്‍ എന്നും എന്റെ മനസ്സ് ആഗ്രഹിക്കുന്നു….ഇവിടേം വിട്ടു ഒരു ലോകം ഇല്ല എന്നുപോലും സംശയിച് പോകുന്നു..ആരുമില്ലഞ്ഞിട്ടും ആരെലാമോ ആയിതീര്‍ന്ന ഈ നഗരം,എന്റെ കണ്ണുനീര്‍ വീണു നനഞ്ഞു ഉണങ്ങിയ ഈ മണ്ണ്…എത്രയെല്ലാം വ്യധഗല്‍ ഉണ്ടായിട്ടും ഈ മണ്ണിനെ ഞാന്‍ സ്നേഹിക്കുന്നു ..ബാംഗ്ലൂര്‍ എന്ന നഗരത്തെ ഒത്തിരി ഒത്തിരി പ്രണയിക്കുന്നു ഈ സഖി……

Thursday, June 17, 2010

ഞാന്‍ സഖി..എനിക്ക് ഞാന്‍ തന്നെ നല്‍കിയ ഒരു നാമം സഖി..എങ്ങനെ ഈ പദം എന്നുടെ മനസ്സില്‍ വന്നെന്നു എനിക്കറിയില്ലാ ...എന്നാല്‍....ഇപ്പോള്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നത്...മറ്റുള്ളവരാല്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നത് ഈ നാമത്തില്‍ മാത്രം...
സഖി എന്നാല്‍ സുഹൃത്ത് ...ആരുടെ എന്ന ചോദ്യത്തിന് ഒരുവാകില്‍ ഉത്തരം നല്‍കുക പ്രയാസം ...ഒരുപാട് പേരുടെ സഖിയാണ് ഞാന്‍..എന്നാല്‍ ഒരര്‍ത്ഥത്തില്‍ ആരുടേയും സഖി അല്ല താനും...
ഞാന്‍ എന്തിനു എനിക്കിങ്ങനെ ഒരു നാമം നല്‍കി?? അറിയിലാ..ഒരുപാട് പ്രാവശ്യം എന്നോട് തന്നെ ഞാന്‍ ചോദിച്ച ചോദ്യം ആണ് ഇത്...ആരുടേയും സഖി അല്ലാതിരുന്നിട്ടും ഞാന്‍ സ്വയം സഖി എന്ന് വിശേഷിപ്പിക്കുന്നു...ഭ്രാന്ത് തന്നെ...എനിളീ ഈ ബ്രന്തിനും ന്യായികരണം ഉണ്ട്...എന്നും ഒരുപാട് പേരുടെ സൌഹൃദം ആഗ്രഹിക്കുന്നു ഞാന്‍...
സുഹൃത്തുകള്‍ ഒരുപാട് ഉള്ള ഞാന്‍ ഇല്ല ന്നു പറഞ്ഞാല്‍ അസത്യം ആകും...പക്ഷെ ഈ സൌഹൃദങ്ങള്‍ വെറും താല്‍കാലികം മാത്രമല്ലേ?ഒരുപാട് നാള്‍ ഒപ്പം ഉണ്ടായിരുന്നവര്‍...സന്തോഷത്തിലും ദുഖ്‌അതിലും കൂടുണ്ടാഗുമെന്നു വിസ്വസിചിരുന്നവര്‍....എന്നിട്ട് ഒരു സുപ്രഭാതത്തില്‍ എന്ന്തെന്നിലാതെ ഒരു യാത്ര ഓളും പറയാതെ എന്നില്‍ നിന്ന് അകന്നു പോയവര്‍...എന്തിനു വേണ്ടി??ഏതു തെറ്റിന്റെ ശിക്ഷയായി?അറിയില്ലാ.....

മനസ്സില്‍ മുറിവേല്പിച്ച ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടി കൊണ്ട് സ്വന്തം സഖി....